ആറന്മുള
മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാജോർജ് പത്തനംതിട്ട ആനപ്പാറ ഗവ. ഗേൾസ് എൽ.പി. സ്കൂളിൽ വോട്ട് ചെയ്യും.
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.ശിവദാസൻ നായർ ആറന്മുള എ.ഇ.ഒ. ഓഫീസിൽ വോട്ട് രേഖപ്പെടുത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി ബിജു മാത്യു ഉള്ളന്നൂർ പറയങ്കര വായനശാലയിൽ വോട്ട് ചെയ്യും.
അടൂർ
മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ അടൂർ ടൗൺ യു.പി സ്കൂളിലെ 86-ാം ബൂത്തിലും യു. ഡി. എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ ആറന്മുള നിയോജക മണ്ഡലത്തിലെ മാത്തൂർ ഗവ. യു. പി സ്കൂളിലെ 190-ാം ബൂത്തിലും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പന്തളം പ്രതാപൻ പന്തളം എൻ.എസ്.എസ് സ്കൂളിലെ 10-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യും.
കോന്നി
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.യു. ജനീഷ് കുമാർ സീതത്തോട് വാലുപാറ കമ്മ്യൂണിറ്റി ഹാളിലും യു. ഡി.എഫ് സ്ഥനാർത്ഥി റോബിൻ പീറ്റർ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന് മണ്ഡലത്തിൽ വോട്ടില്ല.
റാന്നി
എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ നൂറനാട് സി.ബി.എം ഹയർസെക്കൻഡറി സ്കൂളിലെ 134ാം നമ്പർ ബൂത്തിൽ രാവിലെ ഏഴിന് വോട്ടു ചെയ്യും.
യു.ഡി.എഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാൻ പഴവങ്ങാടി പഞ്ചായത്തിലെ ചെല്ലക്കാട് സെന്റ്തോമസ് എൽ.പി സ്കൂളിലെ 72ാം ബൂത്തിൽ വോട്ടു ചെയ്യും.
എൻ.ഡി.എ സ്ഥാനാർത്ഥി കെ. പത്മകുമാറിന് പ്രമാടം നേതാജി സ്കൂളിലാണ് വോട്ട്.
തിരുവല്ല
എൽ.ഡി.എഫ് സ്ഥാനാർത്ഥി മാത്യു ടി.തോമസ് വാരിക്കാട് സെവൻത് ഡേ സ്‌കൂളിൽ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ നെടുങ്ങാടപ്പള്ളി സെന്റ് ഫിലോമിനാസ് സ്‌കൂളിൽ രാവിലെ 9ന് വോട്ട് ചെയ്യും. എൻ.ഡി.എ സ്ഥാനാർത്ഥി അശോകൻ കുളനടയ്ക്ക് തിരുവല്ല മണ്ഡലത്തിൽ വോട്ടില്ല. അദ്ദേഹം ആറന്മുളയിലെ കുളനട ഗ്രാമപഞ്ചായത്ത് ഹൈസ്‌കൂളിലെ ബൂത്തിൽ രാവിലെ 7.30 ന് വോട്ട് രേഖപ്പെടുത്തും.
ചെങ്ങന്നൂർ
എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ കൊഴുവല്ലൂർ എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി ചെങ്ങന്നൂർ മണ്ഡലത്തിലെ 141ാം നമ്പർ ബൂത്തായ ചെറുകോൽ ഗവ.യു.പി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തും. എൻ.ഡി.എ സ്ഥാനാർത്ഥി എം.വി.ഗോപകുമാർ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടു ചെയ്യും.