ചെങ്ങന്നൂർ: മാവേലിക്കര അവസാന മണിക്കൂറിലും ഭവനസന്ദർശനം നടത്തുന്ന തിരക്കിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി. രാവിലെ പരുമല പളളിയിൽ എത്തി പ്രാർത്ഥിച്ചു. ജന്മനാടായ ചെന്നിത്തലയിലും പിതാവിന്റെ കുടുംബവീടുളള വെണ്മണിയിലും ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചു. സുഹൃത്തുക്കളെയും പാർട്ടിപ്രവർത്തകരെയും ഫോണിലൂടെ ബന്ധപ്പെട്ടും വോട്ട് ഉറപ്പിച്ചു.