ചെങ്ങന്നൂർ: അവസാനവട്ടം പിന്തുണ അഭ്യർത്ഥിക്കാൻ സജി ചെറിയാൻ എത്തി. രാവിലെ മുളക്കുഴ പെരിങ്ങാല, വെട്ടുകുഴി, കാരയ്ക്കാട് ഭാഗങ്ങളിൽ എത്തി പിന്തുണ ഉറപ്പിച്ചു. ചെങ്ങന്നൂർ നഗരസഭയിൽ അങ്ങാടിക്കൽ, കോലാമുക്കം ഭാഗങ്ങളിലും ഗൃഹസന്ദർശനം നടത്തി. മുളക്കുഴ സി.സി പ്ലാസ, മർത്തോമാ ചർച്ച്, പെരിങ്ങാല ചക്കുളത്ത് അയ്യത്ത് ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ നടന്ന വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. പെരിങ്ങലിപ്പുറത്ത് മരണാനന്തര ചടങ്ങുകളിലും പങ്കെടുത്തു. തുടർന്ന് ചെങ്ങന്നൂരെത്തി എൽ.ഡി.എഫ് മണ്ഡലം നേതാക്കളുമായി തിരഞ്ഞെടുപ്പു ക്രമീകരണങ്ങളെ സംബന്ധിച്ച അവസാന വട്ട ചർച്ച നടത്തി. കീഴ്‌ച്ചേരിമേൽ ഐ.പി.സി ഫെയ്ത്ത് സെന്റർ സന്ദർശിച്ചു. ഉച്ചതിരിഞ്ഞ് പാണ്ടനാട്, കുത്തിയതോട്, തിരുവൻവണ്ടൂർ, മാന്നാർ മേഖലകളിൽ എൽ.ഡി.എഫ് പ്രവർത്തകരോടൊപ്പം ഭവന സന്ദർശനം നടത്തി.