പന്തളം: വീടിന് സമീപത്തെ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറന്തൽ, പൊങ്ങലടി കരൂർ മുരുപ്പേൽ അശോക് കുമാർ (48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പ്രഭാത നടത്തതിനായി പോയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കൊടുമൺ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. പറന്തലിൽ റബ്ബർ കടയിലെ തൊഴിലാളി ആയിരുന്നു: ഭാര്യ: പ്രഭ, മക്കൾ: അഞ്ചു, അനന്ദു.