പന്തളം : അടൂർ സബ് ഡിവിഷൻ പരിധിയിൽ അനധികൃതമായി പാറയും മണ്ണും കടത്തിയഅഞ്ച് ടിപ്പർ ലോറികൾ ഇന്നലെ പൊലീസ് പിടികൂടി. അടൂർ ഡി.വൈ.എസ്.പി ബി. വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പന്തളത്തു നിന്നും അനധികൃത പാറയും മണ്ണും കടത്തിയ ടിപ്പർ ലോറികൾ പൊലീസ് പിടികൂടിയത്. ഇതിനെതിരെ വരും ദിവസങ്ങളിൽ ശക്തമായി നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചു.