evm

പത്തനംതിട്ട : ജില്ലയിൽ പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് വോട്ടർമാരെ വലച്ചു. കോന്നി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 71-ാം നമ്പർ ബൂത്തിൽ മെഷീൻ തകരാർ മൂലം രാവിലെ 7.30 ആയിട്ടും വോട്ടെടുപ്പ് തുടങ്ങാനായില്ല. മറ്റൊരു മെഷിൻ എത്തിച്ചെങ്കിലും അതും തകരാറിലായി . രാവിലെ 6.30 മുതൽ ഈ ബൂത്തിൽ വലിയ തെരക്കായിരുന്നു. വോട്ടെടുപ്പ് തടസപ്പെട്ടതോടെ ഇവിടെ ക്യൂ നിന്നവർ പിരിഞ്ഞുപോയി

ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലായി. തകരാർ പരിഹരിച്ച ശേഷമാണ് വോട്ടിംഗ് ആരംഭിച്ചത്. അപ്പോഴേക്കും വോട്ടർമാരുടെ നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു. ആറന്മുള ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി.

ഈ വർഷം ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനാൽ രാവിലെ കുറച്ച് നേരം ഒഴിച്ചാൽ പിന്നീട് വലിയ ക്യൂ ഉണ്ടായിരുന്നില്ല.