കുന്നന്താനം: എസ്.എൻ.ഡി.പി യോഗം 50ാം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രം 16ാം മത് പ്രതിഷ്ഠാ ഉത്സവം ഇന്ന് മുതൽ 10വരെ നടക്കും. ഇന്ന് രാവിലെ 5ന് നടതുറക്കൽ, 5.30ന് വിശേഷാൽ ഗുരുപൂജ, 6ന് മഹാഗണപതി ഹോമം,7.20നും 8.10നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഷാജി ശാന്തികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നിർമ്മാല്യദർശനം, വൈകുന്നേരം 6.25ന് ദീപാരാധന. ഏപ്രിൽ 8ന് രാവിലെ 5ന് നടതുറക്കൽ, 7.30ന് സമൂഹപ്രാർത്ഥന,1ന് ഗുരുപൂജാ പ്രസാദം, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, ഏപ്രിൽ 9 രാവിലെ 5ന് നടതുറക്കൽ, 6ന് ഗുരുപുഷ്പാഞ്ജലി, 6.30ന് മൃത്യുഞ്ജയഹോമം,സമൂഹപ്രാർത്ഥന, വൈകിട്ട് 5ന് നടതുറക്കൽ, 6.45ന് ദീപാരാധന, ഏപ്രിൽ 10ന് രാവിലെ 5ന് നടതുറക്കൽ,6ന് മഹാഗണപതിഹോമം, 7.30ന് വിശേഷാൽ ഗുരുപൂജ,8ന് ശതകലശപൂജ,9.30ന് കലശാഭിഷേകം തുടർന്ന് മഹാഗുരുപൂജ, 1.30ന് ഗുരുപൂജപ്രസാദം, വൈകിട്ട് 5ന് നടതുറക്കൽ,6.45ന് ദീപാരാധന,7.30ന് കൊടിയിറക്കൽ.