ചെന്നീർക്കര: കാലിന് സർജറി കഴിഞ്ഞ വനിതാ വോട്ടറെ വോട്ടു ചെയ്യാൻ പ്രിസൈഡിംഗ് ഒാഫീസർ അനുവദിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. ചെന്നീർക്കര എൽ.പി സ്കൂളിൽ വോട്ടു ചെയ്യാൻ ബന്ധുക്കൾ കാറിലെത്തിച്ച 42കാരി വോട്ടു ചെയ്യാതെ മടങ്ങി. സ്കൂളിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക് കയറാൻ വോട്ടർക്ക് കഴിയുമായിരുന്നില്ല. വീൽചെയർ സൗകര്യം പോളിംഗ് ബൂത്തിലുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.സി.സി ജനറൽ സെക്രട്ടറി വി.ആർ.സോജി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണയോട് ഫോണിൽ പരാതിപ്പെട്ടപ്പോൾ വോട്ടറുടെ സഹായിയെക്കാെണ്ട് വോട്ടു ചെയ്യിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, അങ്ങനെ വോട്ടു ചെയ്യാനാവില്ലെന്ന് പ്രസൈഡിംഗ് ഒാഫീസർ പറഞ്ഞതോടെ തർക്കമായി. പിന്നീട് വോട്ടർ തിരികെ പോവുകയായിരുന്നു.