തിരുവല്ല: കൊവിഡ് നിരീക്ഷണത്തിലായിരുന്ന തിരുവല്ല നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാറും ഭർത്താവും മുൻ നഗരസഭ ചെയർമാനുമായ ആർ.ജയകുമാറും പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. കാവുംഭാഗം ദേവസ്വംബോർഡ് സ്കൂളിലെ 120-ാം ബൂത്തിൽ ബിന്ദുവും 133-ാം ബൂത്തിൽ ജയകുമാറും വോട്ട് രേഖപ്പെടുത്തി. ജയകുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചക്കാലമായി ബിന്ദുവും ഗാർഹിക നിരീക്ഷണത്തിലാണ്.