പന്തളം: വോട്ടിംഗ് ആരംഭിച്ചപ്പോൾ സ്ത്രീക്കളുടെ നീണ്ട നിര പ്രകടമായിരുന്നുയെങ്കിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൽ പ്രമുഖ വ്യക്തികൾ ബൂത്തുകളിൽ എത്തിയിരുന്നു. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോഷ്യാമാർ നിക്കോദിമോസ് കുരമ്പാല ഇടയാടി ഗവ.എൽ.പി.എസിൽ വോട്ട് രേഖപ്പെടുത്തി. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരൻ കുടുംബത്തോട് വോട്ട് രേഖപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്നും എത്തിയിരുന്നു. പന്തളം എൻ.എസ്.എസ് ബേയ്സ് ഹൈസ്‌ക്കുള്ളിൽ 14 എ ബൂത്തിൽ വോട്ട് ചെയ്തു. അടൂർ മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി പന്തളം പ്രതാപൻ പന്തളം എൻ.എസ് എസ് ബേയ്സ് ഹൈസ് സ്‌കൂളിലെ 14ാം നമ്പർ ബൂത്തിൽ ഭാര്യയും മക്കളുമായി എത്തി വോട്ട് ചെയ്തു .രാവിലെ മുതൽ സ്ഥാനാർത്ഥിളായ എം.ജി.കണ്ണൻ. ചിറ്റയം ഗോപകുമാർ, അഡ്വ.പന്തളം പ്രതാപൻ എന്നിവർ എല്ലാ ബൂത്തുക്കളിലും സന്ദർശിച്ചു. വൈകുന്നേരം മഴ പെയ്തങ്കിലും വോട്ടിംഗിനെ കാര്യമായി ബാധിച്ചില്ല. ഉച്ചവരെ 50 ശതമനം പോളിംഗ് നടന്നു.