കോഴഞ്ചേരി: ദേവസ്വം ബോർഡ് ജീവനക്കാരുൾപെടുന്ന പുറപ്പെടാ ശാന്തിമാർക്ക് വോട്ടവകാശം നഷ്ടപ്പെട്ട സാഹചര്യം പ്രതിഷേധാർഹമാണെന്നും ഇനിയുള്ള തിരഞ്ഞെടുപ്പിൽ ഇവർക്ക് തപാൽ വോട്ടോ ,മറ്റിതര മാർഗങ്ങളോ ഉപയോഗിച്ച് സമ്മതിദാനവകാശം നിർവഹിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കണമെന്നും എൻ.സി.പി ദേശീയ കലാസംസ്കൃതി പ്രവർത്തക യോഗം ആവശ്യപ്പെട്ടു. എൻ.സി.പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഗ്രിസോം കൊട്ടോമണ്ണിൽ അദ്ധ്യക്ഷത വഹിച്ചു.രാജൻ അനശ്വര,ചെറിയാൻ ജോർജ്, സുബിൻ വർഗീസ് ,ഫിലിപ്പ് കുരുടാമണ്ണിൽ,പി.ടി. തോമസ് മോഡിയിൽ, തമ്പി പാലാക്കാമണ്ണിൽ ,ജോസ് കുറഞ്ഞൂർ,റിജിൻ,ലാൽജി, സാബു ഖാൻ എന്നിവർ പ്രസംഗിച്ചു.