പള്ളിക്കൽ: നൂറനാട് ലയൺസ് ക്ളബ്, ഹരിപ്പാട് ഡാേക്ടേഴ്സ് ഡയഗനോസ്റ്റിക് ക്ളിനിക്ക്, പള്ളിക്കൽ പുതിയവീട്ടിൽ കുടുംബസംഗമം എന്നിവയുട‌െ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് 11ന് രാവിലെ 9.30 മുതൽ മേടയിൽ രാമനുണ്ണിത്താൻ സ്മാരക ലളിതകലാ പഠന കേന്ദ്രത്തിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് രോഗ നിർണയം നടത്തുന്നത്. പ്രമേഹം, രക്തസമ്മർദ്ദം പരിശോധന സൗജന്യമായിരിക്കും.