covid
എസ്. എസ്. എൽ. സി പരീക്ഷയെഴുതുന്ന പെരിങ്ങനാട് തൃശ്ചേന്ദമംഗലം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ കൊിവഡ് പ്രതിരോധ സാമിഗ്രികൾ നൽകിയപ്പോൾ

അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും സ്കൂളിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ കീഴിലുള്ള തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ 'ഫൂട്ട് ഒപ്പറേറ്റഡ് സാനിറ്റൈസർ സ്റ്റാൻഡുകളും സാനിറ്റൈസർ ബോട്ടിലുകളും' വാങ്ങി നൽകി. 2020 -21ലെ സ്വച്ച് ഭാരത് അഭിയാൻ ഫണ്ടുപയോഗിച്ചാണിത് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് റോബിൻ ബേബി സ്കൂൾ അധികൃതർക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ എൻ.പി.രാജീവൻ, അദ്ധ്യാപകരായ സിന്ധു മാധവൻ, ഗീതമുണ്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.