തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ , ശാഖാംഗങ്ങളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മനയ്ക്കച്ചിറ കൺവെൻഷൻ നഗറിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി.യോഗം ലീഗൽ അഡ്വൈസർ അഡ്വ.കെ.എൻ.രാജൻ ബാബു ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, എസ്.എൻ.ഡി.പി. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു, യൂണിയൻ കൗൺസിലർമാരായ അനിൽ ചക്രപാണി,സരസൻ ഓതറ, ബിജു മേത്താനം,രാജേഷ് മേപ്രാൽ,മനോജ് ഗോപാൽ,പ്രസന്നകുമാർ, ജനപ്രതിനിധികളായ സി.കെ.ലതാകുമാരി (ട ജില്ലാ പഞ്ചായത്ത് മെമ്പർ), ചന്ദ്രലേഖ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീദേവി സതീഷ്ബാബു (കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ്), വിനിൽകുമാർ (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്), വിജയമ്മ കെ.കെ. (ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),സുഭദ്ര രാജൻ (പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സി.എൻ.മോഹനൻ (മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ), അരുന്ധതി അശോക് (പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), രാഹുൽ ബിജു (തിരുവല്ല നഗരസഭ കൗൺസിലർ), ശോഭ വിനു (തിരുവല്ല നഗരസഭ കൗൺസിലർ), ധന്യ സജീവ്, സ്മിത വിജയരാഘവൻ ( ഇരുവരും കുന്നന്താനം പഞ്ചായത്ത് മെമ്പർ), ശർമ്മിള സുനിൽ (പെരിങ്ങര പഞ്ചായത്ത് മെമ്പർ), അനുരാധ സുരേഷ് (കുറ്റൂർ പഞ്ചായത്ത് മെമ്പർ), ഷൈജു എം.സി. (പെരിങ്ങര പഞ്ചായത്ത് മെമ്പർ), സന്ധ്യാമോൾ (നെടുമ്പ്രം പഞ്ചായത്ത് മെമ്പർ), വിനീഷ് മുണ്ടയ്ക്കൽ (ഇരവിപേരൂർപഞ്ചായത്ത് മെമ്പർ), രവി മുട്ടാണിശാലിൽ (നിരണം പഞ്ചായത്ത് മെമ്പർ) എന്നിവരെയാണ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചത്.