ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് ജോലിക്കിടെ തടസം ഉണ്ടാക്കിയതിന് സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെത്തു. പാവൂക്കര മീനത്തേതിൽ മനോജിനെതിരേയാണ് കേസെടുത്തത്. യു.ഡി.എഫ് സ്ഥാനാർത്ഥി എം.മുരളി എം.ഡി.എൽ.പി സ്‌കൂളിൽ എത്തിയപ്പോൾ ഇയാൾ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകനായ മനോജിനെ തടസപ്പെടുത്തുകയും ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും ചെയ്തതിനാണ് കേസ്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്.