ചെങ്ങന്നൂർ: റിട്ട.ഉദ്യോഗസ്ഥന് തപാൽ വോട്ട് നിക്ഷേധിച്ചതായി പരാതി. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച മുളക്കുഴ ഉഷസിൽ പി.എം വിജയൻ (80) ആണ് പരാതിക്കാരൻ. മുളക്കുഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു പോളിംഗ് സ്റ്റേഷൻ. രാവിലെ ഭാര്യ റിട്ട.അദ്ധ്യാപിക ലീലാഭായിക്കൊപ്പമാണ് ഇദ്ദേഹം വോട്ട് ചെയ്യാൻ എത്തിയത്. എന്നാൽ തപാൽ വോട്ടാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് വോട്ട് നിക്ഷേധിക്കുകയായിരുന്നു. തപാൽ വോട്ടിന് അപേക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് വിജയൻ പറഞ്ഞു. വോട്ട് നിക്ഷേധിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് വിജയൻ അറിയിച്ചു.