t

പത്തനംതിട്ട : ജില്ലയിൽ ആബ്‌സന്റീസ് സ്‌പെഷ്യൽ ബാലറ്റ് വോട്ട് 19,765 പേർ രേഖപ്പെടുത്തി.

80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയ വിഭാഗത്തിലുള്ള വോട്ടർമാരുടെ വീട്ടിലെത്തി സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരിക്കുകയായിരുന്നു. 80 വയസിന് മുകളിലുള്ള വിഭാഗത്തിൽ 17,917 പേരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 1802 പേരും കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായ 46 പേരും തപാൽ വോട്ട് രേഖപ്പെടുത്തി.

മാർച്ച് 17 വരെ പ്രത്യേക തപാൽ വോട്ടിന് അപേക്ഷിച്ചവർക്കാണു സൗകര്യം ഒരുക്കിയത്. മാർച്ച് 27 മുതൽ ഏപ്രിൽ രണ്ട് വരെയാണ് സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരിച്ചത്.