പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം എസ്.സുനിൽ നടത്തിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയായ കരുതൽ, ഈസ്റ്റർ സ്‌നേഹസംഗമം വാർഷിക യോഗം എന്നിവ നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 60 കുടുംബങ്ങൾക്ക് ദുബായ് ദിശയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും നൽകി. സ്‌നേഹ സംഗമം ഡോ.എം എസ് സുനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഓൺലൈൻ പഠന സൗകര്യമില്ലാതെ കഴിഞ്ഞിരുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനിയായ ധാരണിയ്ക്ക് എൽ.ഇ.ഡി ടിവി നൽകുകയും 60 കുടുംബങ്ങൾക്കും ഈസ്റ്റർ സ്‌നേഹസമ്മാനം നൽകുകയും ചെയ്തു. ചടങ്ങിൽ ബിനോയി കുര്യാക്കോസ്, കെ.പി ജയലാൽ, ഹരിതാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.