തിരുവല്ല: നിർമാണം പുരോഗമിക്കുന്ന കുറ്റൂർ- മനക്കച്ചിറ -കിഴയ്ക്കൻ മുത്തൂർ റോഡിൽ അവസാനഘട്ട ടാറിംഗ് പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.