തിരുവല്ല: ചലഞ്ചർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുളക്കാട്ടിൽ ഇന്ന് മുതൽ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി.ചാക്കോ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് കൺവീനർ തോമസ് ഫിലിപ്പ്, സെക്രട്ടറി ഷിനിൽ ഏബ്രഹാം എന്നിവർ അറിയിച്ചു. ടൂർണമെന്റ് 12ന് സമാപിക്കും.