ചെങ്ങന്നൂർ: ഒന്നര മാസം നീണ്ടുനിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനിച്ചുവെങ്കിലും തൊട്ടടുത്ത ദിവസവും എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാന് തിരക്കൊഴിയാത്ത ദിനം തന്നെ. പതിവുപോലെ രാവിലെ മുതൽ വിവിധ ആവശ്യങ്ങൾക്കായി വീട്ടിൽ എത്തിയ സന്ദർശകരുടെ തിരക്ക് 9വരെ നീണ്ടു. തുടർന്ന് തിരഞ്ഞെടുപ്പിൽ സഹായിച്ച വിവിധ മേഖലകളിലുള്ളവരെ നന്ദി അറിയിച്ചുള്ള യാത്രകൾ. തുടർന്ന് കരുണ ഫാമിലെത്തി നിർദ്ദേശങ്ങൾ നൽകി. ഇതിനിടയിൽ ഫോണിലൂടെ വിജയാശംസകൾ അറിയിക്കുന്നവർക്ക് നന്ദി പറഞ്ഞു. 11 മണിയോടെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി എൽ.ഡി.എഫ് നേതാക്കളുമായി തിരഞ്ഞെടുപ്പു വിശകലനം നടത്തി. തുടർന്ന് വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.