കോഴഞ്ചേരി: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് മാരാമൺ മാർത്തോമ്മ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 9.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആർ. ഗായത്രിദേവി അദ്ധ്യക്ഷത വഹിക്കും.11.30ന് യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് ഷേർളി സാമുവൽ അദ്ധ്യക്ഷത വഹിക്കും.