അടൂർ: അടൂർ കെ.എസ്.ആർ.ടി.സി കോർണറിലെ ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ ക്കാർ ആക്രമിച്ചെന്ന് ആരോപിച്ച് മർദ്ദനത്തിനിരയായവർ റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും മർദ്ദിച്ച ഡി.വൈ. എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജി കണ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മർദ്ദനം. രാത്രി 10.30 പിന്നിട്ടിട്ടും ഉപരോധം തുടരുകയാണ്.