farmer

പത്തനംതിട്ട: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2021 ഏപ്രിൽ ഒന്നു മുതലുളള അംശാദായം അടവിൽ 24 മാസത്തിൽ കൂടുതൽ കുടിശികയുളളവർക്ക് ഓരോ വർഷത്തിനും 10 രൂപ നിരക്കിലും 12 മാസത്തിൽ കൂടുതലുളളവർക്ക് ആറു രൂപ നിരക്കിലും ആറു മാസത്തിൽ കൂടുതൽ ഉളളവർക്ക് മൂന്നു രൂപ നിരക്കിലും പിഴ ഈടാക്കും. അംശാദായം അടവ് ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങൾ ആധാർ കാർഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകർപ്പുകൂടി ഹാജരാക്കണം.

2014 ഡിസംബർ മാസം വരെ അധിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ആനുകൂല്യം ലഭ്യമാകാത്ത അംഗങ്ങളും അംഗങ്ങളായവരുടെ പെൺമക്കൾക്കുളള വിവാഹധന സഹായത്തിന് 2015 ഡിസംബർ മാസം വരെ അപേക്ഷ സമർപ്പിച്ചവരിൽ ആനുകൂല്യം ലഭ്യമാകാത്ത അംഗങ്ങളും ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, സീറോ ബാലൻസ് അല്ലാത്ത ബാങ്ക് പാസുബുക്ക് (സിംഗിൾ അക്കൗണ്ട്), സാക്ഷ്യപത്രം എന്നിവയുടെ പകർപ്പുകളും, ഈ മാസം 12 ന് മുമ്പായി ഓഫീസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2327415.