project

പത്തനംതിട്ട: ജനകീയാസൂത്രണ പദ്ധതി 2020-21 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പത്തനംതിട്ട നഗരസഭ 101.09% ചെലവഴിച്ചു. പ്ലാൻ ഫണ്ട് ജനറൽ, എസ്.സി.പി., ടി.എസ്.പി., ധനകാര്യ കമ്മിഷൻ (ബേസിക്, പ്രത്യേക ഉദ്ദേശ ഗ്രാന്റ്) എന്നീ ഇനങ്ങളിലായി 11 കോടി 76 ലക്ഷം രൂപയും, മെയിന്റനൻസ് ഗ്രാന്റ് (റോഡ്, നോൺ - റോഡ്) ഇനത്തിൽ 3.01 കോടി രൂപയും ചെലവഴിച്ചാണ് നഗരസഭ ഈ നേട്ടം കൈവരിച്ചത്. ഏകദേശം 452 പദ്ധതികളുടെ നിർവ്വഹണമാണ് കഴിഞ്ഞ സാമ്പത്തിക വർഷം നഗരസഭ നടപ്പിലാക്കിയിട്ടുള്ളതാണ്. 2021 മാർച്ച് മാസത്തോടെ 90% പദ്ധതി തുക ചെലവഴിച്ചതിനെ തുടർന്ന് അധികമായി ഒരുകോടി അറുപത്തി ഒന്ന് ലക്ഷം രൂപ കൂടി സർക്കാർ അനുവദിക്കുകയായിരുന്നു. ഈ തുകകൂടി ചെലവഴിച്ചപ്പോഴാണ് 101.09% എന്ന നേട്ടം കൈവരിക്കാനായത്.