പത്തനംതിട്ട: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ നഗരസഭാ പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അഭ്യർത്ഥിച്ചു. 45 വയസിന് മുകളിൽ പ്രായമുള്ളവർ നിർബന്ധമായും കൊവിഡ് വാക്‌സിനേഷന് വിധേയമാകണം. നഗരസഭ പരിധിയിൽ ജനറൽ ആശുപത്രി, കാതോലിക്കേറ്റ് കോളേജ്, കുമ്പഴയിലുള്ള പുതിയ എൻ.എച്ച്.എം.ആശുപത്രി കെട്ടിടം എന്നിവിടങ്ങളിൽ സൗജന്യമായി രാവിലെ 9മുതൽ വൈകിട്ട് 5വരെ ഈ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ പ്രായപരിധിയിലുള്ളവർ വാക്‌സിനേഷൻ എടുക്കുന്നെന്ന് ഉറപ്പു വരുത്തുവാൻ കൗൺസിൽ അംഗങ്ങളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും ഇടപെടലുകളുണ്ടാകണമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.