അടൂർ : പഴകുളം പ്രവാസി ഗ്ളോബൽ കൂട്ടായ്മയായ സ്വാന്തനം പഴകുളം ഇലവുക്കാട്ട് വിളയിൽ മണി തോമസിന് നിർമ്മിച്ച് നൽകിയ വീടിന്റെ കൂദാശ മലങ്കര കത്തോലിക്കാസഭാ മാവേലിക്കര അതിരൂപതാ മെത്രാപ്പോലിത്ത ഡോ. ജോഷ്വാമാർ ഇഗ്നാത്തിയോസ് നിർവഹിച്ചു.

ജനറൽ കൺവീനർ ഷാജൻമാത്യു അദ്ധ്യക്ഷതവഹിച്ചു.ചടങ്ങിൽ ആന്റോ ആന്റണി എം.പി താക്കോൽദാനം നിർവഹിച്ചു.ഫാ.കെ.ജി.അലക്സാണ്ടർ, ഫാ.ജോസഫ് സദനം, ഫാ.ഗീവർഗീസ് കോശി, ഫാ. സാംജി പാരുവേലിൽ, അഡ്വ.പഴകുളം മധു,എ.പി. ജയൻ,പഴകുളം ശിവദാസൻ, ഏബ്രഹാംമാത്യു വീരപ്പള്ളിൽ, റജി സേവ്യർ, രാജു മാവിളയിൽ, സുബിൻ ജോൺ,റോസമ്മ സെബാസ്റ്റ്യൻ,മിനി രാജു, വിനോദ് വർഗീസ്, ബിജു സാബു, ചാക്കോ വർഗീസ്, ജിനു സാബു, രാജു ചരുവിളയിൽ, റജി തങ്കച്ചൻ, സാജു വർഗീസ് എന്നിവർ പ്രസംഗിച്ചു.