വടശേരിക്കര: ഇടത്തറ എം.ടി.എൽ.പി.സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 11ന് ഉച്ചക്ക് 12ന് മാർത്തോമ്മ സഭ പരമാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവഹിക്കും. ലോക്കൽ മാനേജർ റവ.പ്രതീഷ് ബി.ജോസഫ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ലതാ മോഹൻ മുഖ്യ സന്ദേശം നൽകും. ഉപഹാര സമർപ്പണം മാർത്തോമ്മ മെത്രാപ്പൊലീത്ത നിർവഹിക്കും.17 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിൽ സ്റ്റേജ്, ഓഫീസ് റൂം, സ്റ്റോർ റൂം ,ലൈബ്രറി എന്നിവരും ഒരുക്കിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് പി.കെ.വൽസമ്മ അറിയിച്ചു.