തിരുവല്ല: കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു വി.ഈപ്പനെ അക്രമിച്ച സംഭവത്തിൽ യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി, ജില്ലാ പഞ്ചായത്ത് മുൻ അംഗം സാം ഈപ്പൻ, മഹിളാ കോൺഗ്രസ് നേതാവ് അരുന്ധതി അശോക്, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഈപ്പൻ കുര്യൻ, ക്രിസ്റ്റഫർ ഫിലിപ്പ്, സന്ദീപ്, ജേക്കബ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.