ചെങ്ങന്നൂർ: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വെൺമണി ശാർങ് ഗക്കാവ് ദേവീക്ഷേത്രത്തിലെ വീഷു ഉത്സവം ഇന്ന് ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ കരകളിൽ നിന്നുമുള്ള കെട്ടുകാഴ്ചകൾ ഉണ്ടാകില്ല. വേലത്തേരുകളും കണിക്കുതിരയും മാത്രമാവും ഉണ്ടാകുക. ഉച്ചക്ക് 2ന് കെട്ടുകാഴ്ച, വൈകിട്ട് വേലത്തേരിൽ വേലകളി, സേവ, പുലർച്ചെ വേലക്കെഴുന്നെള്ളത്ത്, തിരുമുമ്പിൽ വേല, വിളക്ക് എഴുന്നെള്ളത്ത് എന്നിവ നടക്കും.