കോഴഞ്ചേരി: കെ.എം.മാണി കോഴഞ്ചേരിക്കും ജില്ലയ്ക്കും മറക്കാനാവാത്ത സംഭാവന നൽകിയ വ്യക്തിയായിരുന്നുവെന്ന് വിക്ടർ ടി.തോമസ്. കേരള കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണി രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴഞ്ചേരിയുടെ ഇന്ന് കാണുന്ന കോഴഞ്ചേരി പാലം, സബ് ട്രഷറി, ജില്ല വ്യവസായ കേന്ദ്രം, കോഴഞ്ചേരി താലൂക്ക്, വില്ലേജ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയവയും, ഒട്ടേറെ റോഡുകളുടെ പുനരുദ്ധാരണവും കെ.എം മാണി ധനകാര്യ, റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ചെയ്തതാണ്. ഡോ.ജോർജ്ജ് മാത്യു നഗർ, രാജീവ് ഗാന്ധി കോളനി തുടങ്ങിയവ അദ്ദേഹം നൽകിയ സംഭാവനകളാണ്. കേരള രാഷ്ട്രീയത്തിലും, എം.എൽ.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ഒരിക്കലും മറക്കാനാവാത്ത കാരുണ്യപദ്ധതി ഉൾപ്പെടെ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന വ്യക്തിത്വമാണ് കെ.എം മാണി. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ്. മണ്ഡലം പ്രസിഡന്റ് തോമസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ റോയി പുത്തൻപറമ്പിൽ, സാലി ഫിലിപ്പ് , വനിതാ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആനി ജോസഫ്, സെക്രട്ടറി ചെറിയാൻ ജെ.ഇഞ്ചക്കലോടി, സുനു മണ്ണിൽ, ടി.എം. ഫിലിപ്പ്, സേവ്യർ, ഉത്സല രഘുനാഥ്, ജിബി തോമസ്, കുഞ്ഞുമോൾ തെക്കേത്ത്, ഇന്ദിര സുരേഷ്, ജോമോൻ മേലേകിഴക്കേതിൽ എന്നിവർ സംസാരിച്ചു.