തിരുവല്ല: കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം മാണി രണ്ടാമത് അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ വിക്ടർ ടി.തോമസ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാര സമിതി അംഗം ജോൺ കെ.മാത്യുസ് അനുസ്മരണ സന്ദേശം നൽകി. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ തമ്പി കുന്നുകണ്ടത്തിൽ, സാം ഇപ്പൻ, ബിജു ലങ്കാഗിരി, സാംകുട്ടി അയ്യക്കാവിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജേഷ്, ജോമോൻ ജേക്കബ്, സജി കൂടാരത്തിൽ, ജോസ് തേക്കാട്ടിൽ, ജയ കോശി,അനീഷ് പി ചെറിയാൻ, വിനയൻ കവിയൂർ, ജയിക്കബ് മാത്യു ബിജു അലക്സ്, ഡോ.റ്റിജു ചാക്കോ, ഫിജി ഫെലിക്സ്,ജെഫ് ബിജു ഈശോ,വർഗീസ് പോക്കച്ചേരി എന്നിവർ പ്രസംഗിച്ചു.