10-kallely-kavu

കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവവും ആദിത്യ പൊങ്കാലയും 14 മുതൽ 23 വരെ നടക്കും .

14ന് പുലർച്ചെ 4ന് കാവ് ആചാരത്തോടെ വിഷുക്കണി ദർശനം, 7 ന് ഭാസ്‌കരൻ ഊരാളിയുടെ കാർമ്മികത്വത്തിൽ 999 മലകളെ വിളിച്ച് ചൊല്ലി നാടുണർത്തി മലയ്ക്ക് കരിക്ക് പടേനി നടക്കും. 15 മുതൽ ഒൻപതാം ഉത്സവദിനമായ 22 വരെ പുലർച്ചെ 4 മുതൽ മല ഉണർത്തൽ , കാവ് ഉണർത്തൽ, താംബൂല സമർപ്പണം, തിരുമുന്നിൽ നാണയപ്പറ - മഞ്ഞൾപ്പറ അൻപൊലി സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി , 8.30ന് വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,9 മണിയ്ക്ക് അന്നദാനം ,11.30 ന് ഊട്ട് പൂജ, വൈകിട്ട് 6.30 മുതൽ ദീപാരാധന ,ദീപനമസ്‌കാരം എന്നിവ നടക്കും.

പത്താമുദയ മഹോത്സവ ദിനമായ 23ന് രാവിലെ 9ന് കല്ലേലി ആദിത്യ പൊങ്കാല നടക്കും. 10.30ന് ആനയൂട്ട്, പൊങ്കാല നിവേദ്യ സമർപ്പണം, 10.30ന് സമൂഹസദ്യ , തുടർന്നു സാംസ്‌കാരിക സദസ്. 11.30ന് ഊട്ട് പൂജ, ഉച്ചയ്ക്ക് 2 മുതൽ തിരുമുന്നിൽ എഴുന്നെള്ളത്ത്, വൈകിട്ട് 6ന് തൃപ്പടി പൂജ, 6.30ന് അച്ചൻകോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ ദീപാരാധന എന്നിവ നടക്കും.