കിടങ്ങന്നൂർ : സിനിമ, നാടക സംവിധായകൻ ജെ.സി കുറ്റിക്കാട്ടിന്റെ ഇരുപതാം അനുസ്മരണം ഇന്ന് രാവിലെ 10ന് കിടങ്ങന്നൂർ കരുണാലയം ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. തിരക്കഥകൃത്ത് ജോൺപോൾ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായിരുന്ന എ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും. സുപ്രീംകോടതി അഡ്വ.ശിവൻ മഠത്തിൽ, നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്, കവയിത്രി ബ്രിന്ദ പുനലൂർ, നടൻ ടോണി, കരുണാലയം ട്രസ്റ്റ് ചെയർമാൻ അബ്ദുൾ അസീസ്, ജേസി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഏബ്രഹാം ലിങ്കൺ, ജെ.ജെ. കുറ്റിക്കാട്ട്, മുൻ എം.എൽ.എ. മാലേത്തു സരളാ ദേവി എന്നിവർ പ്രസംഗിക്കും.