കോഴഞ്ചേരി: കേരള അസംഘടിത നിർമാണ തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ.എം മാണിയുടെ രണ്ടാം ചരമദിനത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു ഇടയാറന്മുള ഉദ്ഘാടനം ചെയ്തു. ജോബി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് (എം) ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടക്കൽ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ബിജോയി തോമസ്, റോയി പുന്നൂർ, ബിനു പരപ്പുഴ, സിറിൾ സി.മാത്യൂസ്, ലതാ ചെറിയാൻ, സി.തോമസ്, മോഹൻ പാറക്കുറ്റിയിൽ എന്നിവർ പ്രസംഗിച്ചു.