10-kizakkupuram-sndp
കിഴക്കുപ്പുറം എസ് എൻ ഡി പി ആർട്സ് &സയൻസ് കോളേജിൽ നടന്ന ചലച്ചിത്രഗാന ആസ്വാദന സംവാദം ചലച്ചിത്ര ഗാന രചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യുന്നു. രഞ്ജിത് രവീന്ദ്രൻ, ജീനു എസ്, ഇന്ദു മനോജ്, സനില സുനിൽ, പ്രിൻസിപ്പാൾ ഡോ. റോയ്സ് മല്ലശ്ശേരി, ഡി അനിൽകുമാർ, സൗമ്യ എസ്, സുനിൽ മംഗലത്തു എന്നിവർ സമീപം.

പത്തനംതിട്ട : ചലച്ചിത്ര ഗാനങ്ങൾ ദൃശ്യങ്ങളോട് മാത്രം ചേർത്ത് ആസ്വദിക്കുന്ന ഇന്നത്തെ മനോഭാവം ഗാനങ്ങളുടെ സമ്പൂർണ ഭാവാർത്ഥ സംവേദനത്തിന് തടസമാകുന്നുവെന്ന് ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. കോന്നി കിഴക്കുപ്പുറം എസ്.എൻ.ഡി.പി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ചലച്ചിത്ര ഗാനാസ്വാദനം പുതു തലമുറയിൽ എന്ന വിഷയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാനങ്ങളെ വാക്കുകളിലും സീനുകളിലും തളച്ചിടുവാനാവില്ല. ഹൃദയത്തിന്റെ ആഴങ്ങളിൽ തുളച്ചുകേറുന്ന ധ്യാനങ്ങളുടെയും സ്വപ്നങ്ങളുടെയും മാന്ത്രിക ശക്തിയാണ്. ഒരു തലമുറയുടെ മനസിലും നാവിൻതുമ്പിലും കേട്ടപാട്ടുകൾ നിലനിന്നു. ജീവിത നിരാശകളിലും ഇല്ലായ്മകളിലും ഗാനങ്ങൾ ശക്തി പകർന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് വയലാറിന്റെ വരികൾ ചൊല്ലിക്കൊടുത്തത് വിദ്യാർത്ഥികൾ ഏറ്റു പാടി. പ്രിൻസിപ്പൽ ഡോ. റോയ്സ് മല്ലശേരി അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ഡി.അനിൽ കുമാർ, സുനിൽ മംഗലത്ത്, രഞ്ജിത് രവീന്ദ്രൻ, ഇന്ദു മനോജ്,സൗമ്യ എസ്.എസ്, ജിനു എസ്, ആശ പ്രകാശ്, ശ്രീലക്ഷ്മി എസ്, സനില സുനിൽ, അഞ്ജു അർജുനൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന കലോത്സവത്തിൽ ഗാനങ്ങളുടെയും കവിതകളുടെയും നൃത്ത ആവിഷ്‌കാരം നടത്തി. അഖില പുഷ്പൻ, രേഖ രമണൻ, ശുഭ എസ്, ആതിര.വി എന്നിവർ നേതൃത്വം നൽകി.