അടൂർ: മുൻ മന്ത്രി യും കേരള കോൺഗ്രസ്‌ എം ചെയർമാനുമായിരുന്ന കെ.എം മാണിയുടെ രണ്ടാം ചരമാവാർഷികം കേരള കോൺഗ്രസ്‌ എം.എഴംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ചിരണിക്കൽ എൻചെൽ ഹോമിൽ അന്തേവാസികൾക്കു അന്നദാനം നൽകി ആചരിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ്‌ എം സംസ്ഥാന കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൺസിലർ അജി പാണ്ടികുടിയിൽ, ടിബി ജോസഫ്, ബെന്നി തേവോട്ട്, പഞ്ചായത്ത്‌ മെമ്പർ ബീനാ ജോർജ്, സിസ്റ്റർഇമ്മാനുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.