മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ 2020-2021 അദ്ധ്യയന വർഷത്തേക്ക് കെമിസ്ട്രി വിഭാഗത്തിൽ പാർട്ട് ടൈം ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. വിദ്യാഭ്യാസയോഗ്യത : 1.പി.ജി ഡിഗ്രി ഇൻ കെമിസ്ട്രി മിനിമം 55%മാർക്ക്. 2. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്. 3.ബി.എഡ്/എം.ഫിൽ/പി.എച്ച്.ഡി അഭികാമ്യം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുമായി 21ന് രാവിലെ 11 ന് കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.