10-sob-s-anilkumar
എസ്. അനിൽ കുമാർ

പൂവത്തൂർ : ഇടനാട് മുണ്ടക്കൽ പരേതരായ സദാശിവൻ പിള്ളയുടെയും ചെറുവള്ളിൽ സരസ്വതി അമ്മയുടെയും മകൻ എസ്. അനിൽ കുമാർ (57) ഭിലായിൽ നിര്യാതനായി. സംസ്‌കാരം അവിടെ നടത്തി. ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥനായിരുന്നു. അയ്യപ്പ സേവാ സമാജം ഛത്തീസ്ഗഡ് സംസ്ഥാന പ്രസിഡന്റ്, ഭിലായ് മുൻസിപ്പാലിറ്റി മുൻ കൗൺസിലർ, ഭിലായ് നായർ സേവാസമാജം മുൻ പ്രസിഡന്റ്, ഭിലായ് അയ്യപ്പ ക്ഷേത്രം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ :ഇന്ദിര അനിൽകുമാർ. മക്കൾ : ഡോ സ്‌നേഹ, ശുഭം അനിൽകുമാർ. മരുമകൻ :ശ്യാംകുമാർ