പത്തനംതിട്ട : പ്ലാന്റേഷൻ കോർപ്പറേഷനിൽ സർവീസിൽ കയറി മൂന്ന് വർഷത്തിൽ താഴെ സർവീസുള്ള മുപ്പതിൽപരം ജീവനക്കാരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കേ സ്ഥാനകയറ്റം നൽകുവാൻ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് എടുത്ത തീരുമാനം അടിയന്തരമായും പിൻവലിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ആവശ്യപ്പെട്ടു . കോർപ്പറേഷനിലെ ജീവനക്കാർക്ക് സർവീസിൽ പ്രവേശിച്ച് ഏറ്റവും കുറഞ്ഞത് നാല് വർഷം എങ്കിലും സർവീസ് പൂർത്തീകരിക്കണമെന്ന ചട്ടം നിലനിൽക്കേയാണ് സ്ഥാനകയറ്റം നൽകാൻ തീരുമാനിച്ചത്. ഇത് പിൻ വലിച്ചില്ലെങ്കിൽ ഐ.എൻ.ടി.സിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.