കോഴഞ്ചേരി : കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 45 വയസിനു മുകളിലുള്ളവർക്ക് സൗജന്യ കൊവിഡ് 19 വാക്സിനേഷൻ ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ കോഴഞ്ചേരി വ്യാപാര ഭവനിൽ നടക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ മേൽനോട്ടത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നതെന്ന് സെക്രട്ടറി എ.വി. ജാഫർ അറിയിച്ചു.