കോഴഞ്ചേരി: കേരളാ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കെ.എച്ച്.ആർ.എ.അംഗങ്ങൾക്കും കുടുംബത്തിനുമുള്ള കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നാളെ രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ കോഴഞ്ചേരി വ്യാപാര ഭവനിൽ നടക്കും. 45 വയസിന് മുകളിലുള്ളവർ നിർബന്ധമായും പങ്കെടുക്കണം. ആധാർ കാർഡും കൊണ്ടുവരണമെന്ന് ഭാരവാഹികൾ അറിയിച്ചു.