കോന്നി : മണ്ണീറയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി നാശം വിതയ്ക്കുന്നതിന് പരിഹാരം കാണാൻ അടിയന്തരമായി ജനപ്രതിനിധികൾ ,വനം വകുപ്പ് ഉദ്യോഗസ്ഥർ, വന സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ / ഡിവിഷണൽ ഫോറസ്​റ്റ് ഓഫീസർ എന്നിവർക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ കത്ത് നൽകി. പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്. വനമേഖല വേർതിരിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ഫെൻസിങ്ങിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് മൂലമാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതയ്ക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ഉദ്യോഗസ്ഥർ ഇടപെട്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.