ചെങ്ങന്നൂർ: നഗരസഭാ താൽക്കാലിക ജീവനക്കാരൻ നിധിൻ ജോർജ്ജിനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ സൂപ്രണ്ട് വി.പ്രകാശ്കുമാർ അദ്ധ്യക്ഷനായി. കെ.എം.സി.എസ്.യു യൂണിറ്റ് പ്രസിഡന്റ് എം.നസീർ, കെ.എം.സി.എസ്.യു ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത്, ബി.പ്രദീപ്കുമാർ, സി.അജി എന്നിവർ സംസാരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.