കോഴഞ്ചേരി : കുറിയന്നൂർ മാർത്തോമ്മാ സ്‌പോർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ സഹകരത്തോടെ അവധിക്കാല കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂൾ മൈതാനത്തിലാണ് പരിശീലനം. ബാസ്‌കറ്റ് ബോൾ , വോളിബോൾ, ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, റോളർ സ്‌കേറ്റിംഗ് എന്നീ ഇനങ്ങളിലാണ് പരിശീലനം. ആറ് വയസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണെന്ന് പ്രസിഡന്റ് റവ.ഐപ്പ് ജോസഫ് , സെക്രട്ടറി രാജൻ വർഗീസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8056089372.