ulsavam

ഇലവുംതിട്ട: ഇലവുംതിട്ട മലനടയിലെ അശ്വതി മഹോത്സവം ഇന്നുമുതൽ 13 വരെ നടക്കും.
ഒന്നാം ദിവസം ഇന്ന് വെളുപ്പിന് 5 ന് പ്രഭാതഭേരി, 8.30 മുതൽ ഭാഗത പാരായണം, ഉച്ചക്ക് 12ന് ഓട്ടം തുള്ളൽ, വൈകിട്ട് 7ന് ഭജന. നാളെ വെളുപ്പിന് 5ന് പ്രഭാതഭേരി, 8.30 മുതൽ ഭാഗവത പാരായണം, ഉച്ചക്ക് 12ന് ശീതങ്കൻ തുള്ളൽ.13ന് വെളുപ്പിന് 5ന് പ്രഭാതഭേരി, 8.30 മുതൽ ഭാഗവത പാരായണം, 2.30 ന് ഇലവുംതിട്ട ദേവീക്ഷേത്രത്തിൽ നിന്നു ജീവത എഴുന്നെള്ളത്തും മലനടയിൽ സ്വീകരണവും, 3.30 മുതൽ ഓട്ടംതുള്ളൽ 6 ന് ജീവത തിരിച്ച് എഴുന്നെള്ളത്ത്, 6.30ന് ചാക്യാർകൂത്ത്.