ചെങ്ങന്നൂർ: പാണ്ടനാട് മുതുവഴി ശ്രീമാൻകുളങ്ങര ക്ഷേത്രത്തിൽ മേടസംക്രമ ഉത്സവത്തിന് തുടക്കമായി. നാളെ രാത്രി 8ന് സേവ, തിരുമുമ്പിൽ പറ, 13ന് രാവിലെ പൊങ്കാല, ക്ഷേത്രതന്ത്രി ഹരി നമ്പൂതിരി ഭദ്രദീപം കൊളുത്തും. തുടർന്ന് വിളക്കിനെഴുന്നെള്ളത്ത്, അൻപൊലി എന്നിവ നടക്കും. വൈകിട്ട് 4ന് പിണ്ണാക്കേഷുക്കളി ഘോഷയാത്രക്ക് ക്ഷേത്രത്തിൽ സ്വീകരണം നൽകും. 14ന് രാവിലെ 4.30ന് പള്ളിവിളക്കെടുപ്പ്, 5.30ന് വലിയ കാണിക്ക എന്നിവ നടക്കും.