പത്തനംതിട്ട : കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികദിനം കേരളാ ദളിത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ പ്രസാദ് പ്രക്കാനം, പീറ്റർ മണിയാർ, സി.എസ്. ബാലൻ, രമാ ഭാസ്‌കർ, ശിവൻ പുന്നയ്ക്കാട്, രാജമ്മ ഇലവുംതറ, രവി പാലശ്ശേരി, മൈലപ്ര കൃഷ്ണൻകുട്ടി, കെ.എ. സോമൻ, അനീഷ് വി.എം എന്നിവർ പ്രസംഗിച്ചു. കാരുണ്യദിനാചരണത്തിന്റെ ഭാഗമായി ഓമല്ലൂർ-മണ്ണാറമല, പട്ടികജാതി കോളനിയിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.