ചെങ്ങന്നൂർ: പോസ്റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിൽ ഇവയുടെ വിശദവിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് എം.മുരളി തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. ആകെ വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ, എൺപത് വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്ക് വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ, അവയിൽ എത്ര എണ്ണത്തിൽ വോട്ടുകൾ രേഖപ്പെടുത്തി തുടങ്ങിയ വിവരങ്ങൾ പുറത്ത് വിടണമെന്നാണ് എം.മുരളി ആവശ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റൽ ബാലറ്റുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് എം.മുരളി തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകിയത്.