തിരുവല്ല: വിശ്വാസ ദീപം ജ്വലിപ്പിക്കുകയും വിശ്വാസം ജീവിക്കുകയുമാണ് ക്രിസ്താനിയുടെ കടമയെന്ന് ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ നടന്ന 19-ാമത് ഡോ.അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലിത്താ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അർഹതപ്പെട്ടതുപോലും വേണ്ടെന്നു വയ്ക്കുന്ന ജീവിതശൈലി സ്വീകരിക്കുകയാണ് യഥാർത്ഥ വിശ്വാസം. സഭയിലും സമൂഹത്തിലും നന്മയുണ്ടാകുന്നതിന് ഇതു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ചു. തോമസ് മാർ തിമൊഥെയോസ് എപ്പിസ്‌ക്കോപ്പാ,സഭാ സെക്രട്ടറി റവ.കെ.ജിജോസഫ്, വൈദിക ട്രസ്റ്റി റവ. തോമസ് സി.അലക്സാണ്ടർ, അത്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌ക്കോപ്പാ, പ്രൊഫ. പി.ജെ.കുര്യൻ, മാത്യു ടിതോമസ് എം.എൽ.എ എന്നിവർ പങ്കെടുത്തു.